IPC Salem Thalappady, Manarcadu, Kottayam. +91-481-2372041ipcsalem@gmail.comSunday 09:30 am - 12:30 pm

Message From The Pastor

<allign=”right”>

          ഐ. പി. സി. തലപ്പാടി ശാലേം സഭയുടെ പേരില്‍ ഒരു വെബ്സൈറ്റ് ആരംഭിക്കാനായതില്‍ ഞാന്‍ കര്‍ത്താവില്‍ സന്തോഷിക്കുന്നു.

 പ്രാദേശിക സഭയുടെ ആത്മീക പുരോഗതിക്കും വികസനോന്മുഖ കര്‍മ്മ പരിപാടികളിലേക്കുമായ് ദൈവകൃപ ഈ നാളുകളില്‍ ഞങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നു.

               ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായ് ജീവിക്കുന്ന ഞങ്ങളുടെ സഭാ കുടുംബത്തിലെ അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഭാസുരമായ പുതുവത്സരാശംസകള്‍ കര്‍ത്തൃനാമത്തില്‍ നേര്‍ന്നു കൊള്ളുന്നു.

          പിന്നിട്ട വര്‍ഷങ്ങളില്‍ നിന്നു വിഭിന്നമായി കൂടുതല്‍ അനുഗ്രഹ സമ്പുഷ്ടമായ ഒരു പുതുവര്‍ഷം നമ്മില്‍ ഒരോരുത്തര്‍ക്കുമുണ്ടാകട്ടെ, ദൈവം സംവത്സരങ്ങളെ തന്റെ നന്മ കൊണ്ടലങ്കരിക്കുന്നു എന്നു ദൈവവചനത്തില്‍ നാം വായിക്കുന്നു. ദൈവവചനം നമ്മുടെ ജീവിത പാതകള്‍ക്കു സദാ വെളിച്ചം വിതറട്ടെ. തിന്മകളുടെ ഇരുളിമ പരക്കുന്ന ഭഔമ സാഹചര്യങ്ങളില്‍ ദൈവമക്കള്‍ പ്രകാശങ്ങളായി പരിലസിക്കുവാന്‍ ദൈവം പുതു വര്‍ഷത്തില്‍ കൃപ ചെയ്യട്ടെ.

           നമ്മുടെ നാളെയുടെ പ്രതീക്ഷകള്‍ കാലത്തിന്റെ അളവുകോല്‍കൊണ്ട് തിട്ടപ്പെടുത്താനാവില്ല, അതു നിത്യതയുടെ കവാടം കടന്ന് അനന്തതയില്‍ ലയിക്കാനുള്ളതാണ. ആ നല്ല നാളുകളുടെ ശുഭകരമായ വഴിത്താരയിലാണ നമ്മുടെ ജീവിതയാത്രയെന്നു തിരക്കുകള്‍ക്കിടയില്‍ നമ്മള്‍ മറന്നു പോകാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

പാസ്റ്റര്‍ സുധീര്‍ വര്‍ഗീസ് തലപ്പാടി

ഐ പി സി ശാലേം സഭയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത ക്രിസ്തീയ ഗായകന്‍ ആര്‍ ഏസ് വി യുടെ സഹകരണത്തോടെ ഒരു സംഗീത സായാഹ്നം നിങ്ങള്‍ക്കായി ഒരുക്കപ്പെടുന്നു.

  കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്ററുമായോ സെക്രട്ടറിയുമായോ ബന്ധപ്പെടുക

  ഐ. പി. സി. ശാലേം സഭയുടെ ഓദ്യോഗിക വെബ്സൈറ്റില്‍ സ്ഥിരമായി ലേഖനങ്ങളോ, പ്രതികരണങ്ങളോ മറ്റോ എഴുതാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി സഭയുടെ ഇ-മെയിലില്‍ ബന്ധപ്പെടുക.

e-mail : ipcsalem@gmail.com

 സഭയുടെ ഒദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡ്, IOs പ്ലാറ്റ്ഫോമുകളില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു.

Greetings

The Latest News Letter of IPC Kottayam South Center is available on our site

 

Click Here  to read old Issues

Latest Tweets
  • Loading tweets...

Our Pastor
Our Pastor

"And I will give you pastors according to mine heart, who shall feed you with knowledge and understanding" Pr: Sudheer Varghese took charge of our church during the last summer and with gods blessing is currently serving as our pastor with his wife and 3 children.

Gallery
Copyright © 2014 . IPC Salem Thalappady . All rights Reserved
Our Church
Our Pastor
Our Members
Our Youths
Baptism 2013
Outreach Programme
Menu